Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാംസ്കാരിക സമുച്ചയം...

സാംസ്കാരിക സമുച്ചയം പണി ആരംഭിക്കണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ സാംസ്കാരിക സമുച്ചയത്തിന്‍റെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സാംസ്കാരിക സംഘടനകളുമായി കൂടിയാലോചന നടത്തണമെന്നും നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്‍റെ കോന്നി മേഖല സമ്മേളനം ആവശ്യപ്പെട്ടു. അംബരീഷ് തടത്തിലിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി പ്രിയരാജ് ഭരതൻ സംഘടന പ്രമേയം അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ മനോജ് സുനി ആദ്യ മെംബർഷിപ് കാർഡ് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. നവനീതിന് വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പ്രിയത രതീഷ്, അനീഷ് ബി.താന്നിക്കൽ, സ്റ്റാൻലി എം.ജേക്കബ്, ശരത് സാരഥി എന്നിവർ സംസാരിച്ചു. കെ.എസ്. ബിനു സ്വാഗതവും അമിത ദാമോദരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അംബരീഷ് തടത്തിൽ (പ്രസി), കെ.എസ്. ബിനു (സെക്ര), സ്റ്റാൻലി എം.ജേക്കബ് (വൈസ്​ പ്രസി), അനീഷ്‌ ബി.താന്നിക്കൽ (ട്രഷ), ജസ്റ്റിൻ ജോൺ (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story