Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:34 AM IST Updated On
date_range 27 Jun 2022 5:34 AM ISTമദ്റസ അധ്യാപക ക്ഷേമനിധി: അവാര്‍ഡിന് അപേക്ഷിക്കാം
text_fieldsbookmark_border
പത്തനംതിട്ട: 2021-22 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്റസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ് പകര്‍പ്പ്, 2022 ജൂണ്‍-30 വരെയുള്ള അംഗത്വ വിഹിതം അടവാക്കിയ രസീതിയുടെ പകര്‍പ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്‍റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പരീക്ഷഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 2022 ആഗസ്റ്റ്-31നകം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള മദ്റസ അധ്യാപക ക്ഷേമനിധി ഓഫിസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് മദ്റസ അധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story