Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊന്നമൂട്-തോന്ന്യാമല...

കൊന്നമൂട്-തോന്ന്യാമല റോഡരിക് ഇടിഞ്ഞു

text_fields
bookmark_border
കൊന്നമൂട്-തോന്ന്യാമല റോഡരിക് ഇടിഞ്ഞു
cancel
പത്തനംതിട്ട: നഗരസഭയെയും നാരങ്ങാനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൊന്നമൂട്-തോന്ന്യാമല റോഡിന്‍റെ ഒരുവശം പാടത്തേക്ക് ഇടിഞ്ഞു. കൊന്നമൂട് ജങ്​ഷനിൽനിന്ന്​ 200 മീറ്റർ അകലെയാണ് റോഡ് ഇടിഞ്ഞത്. 10 മീറ്ററോളം ഭാഗമാണ് പാടത്തേക്ക് മറിഞ്ഞത്. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ്. 35 വർഷങ്ങൾക്ക് മുമ്പ് കെട്ടിയ സംരക്ഷണ ഭിത്തിയാണിത്. റോഡ്​ പുനരുദ്ധാരണം കെ.എസ്.ടി.പിയെ ഏൽപിച്ച് നടന്നുവരുകയാണ്. ഈ ഭാഗം കെട്ടുന്നതിനുള്ള എസ്റ്റിമേറ്റ് നിലവിലെ പദ്ധതിയിലില്ല. ഈ ഭാഗം കെട്ടുന്നതിനുള്ള എസ്റ്റിമേറ്റുകൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടിയുടെ ആവശ്യത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഈ ഭാഗം ഉടൻ കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. Photo: കൊന്നമൂട്-തോന്ന്യാമല റോഡ് ഇടിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story