Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:32 AM IST Updated On
date_range 27 Jun 2022 5:32 AM ISTലഹരിവിരുദ്ധ സന്ദേശയാത്രയും സംഗമവും
text_fieldsbookmark_border
പത്തനംതിട്ട: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന, എ.ഐ.ഡി.വൈ.ഒ, എ.ഐ.ഡി.എസ്.ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയും ഗാന്ധി സ്ക്വയറിൽ ലഹരിവിരുദ്ധ സംഗമവും നടത്തി. പത്തനംതിട്ട പൗരസമിതി ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ മഹിള സാംസ്കാരിക സംഘടന ജില്ല സെക്രട്ടറി എസ്. രാധാമണി ആമുഖപ്രഭാഷണവും മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ല പ്രസിഡന്‍റ് ജോർജ് മാത്യു കൊടുമൺ മുഖ്യപ്രഭാഷണവും നടത്തി. സാധുജന വിമോചന സംയുക്തവേദി ജനറൽ സെക്രട്ടറി ബേബി ചെരിപ്പിട്ടകാവ്, എ.ഐ.ഡി.വൈ.ഒ ജില്ല വൈസ് പ്രസിഡന്‍റ് ശരണ്യ രാജ് എ.ഐ.ഡി.എസ്.ഒ ജില്ല സെക്രട്ടറി എം. മിഥുൻ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ. PTLmadhya lahary അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന, എ.ഐ.ഡി.വൈ.ഒ, എ.ഐ.ഡി.എസ്.ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയ ലഹരിവിരുദ്ധ സന്ദേശയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story