Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:30 AM IST Updated On
date_range 27 Jun 2022 5:30 AM ISTപന്തളത്ത് സാംസ്കാരിക സമുച്ചയം പണിയണം -നാടക് മേഖല സമ്മേളനം
text_fieldsbookmark_border
പന്തളം: കലയുടെയും സാംസ്കാരികതയുടെയും നാടായ പന്തളത്തിന് കലാകാരന്മാർക്ക് കലാപരിശീലനം നേടാനും അവതരിപ്പിക്കാനും സാംസ്കാരിക സമുച്ചയം പണിയണമെന്ന് നാടക് പന്തളം മേഖല സമ്മേളനം ആവശ്യപ്പെട്ടു. അറത്തിൽമുക്ക് പന്തളം ക്ഷീര സംഘം ഹാളിൽ നടന്ന സമ്മേളനം നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോയന്റ് സെക്രട്ടറി സുനിൽ സരിഗ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രിയരാജ് ഭരതൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ് മനോജ് സുനി മെംബർഷിപ് കാർഡ് വിതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രിയത രതീഷ്, പന്തളം ഷാം, വിനോദ് മുളമ്പുഴ, സുനിൽ വിശ്വം, ബൈജു മലനട, രാജൻ കൈതക്കാട്, ഫെബിൻ തുമ്പമൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മഹേഷ് സോമൻ (പ്രസി), സുജ ശ്രീനി (വൈസ് പ്രസി), ഫെബിൻ തുമ്പമൺ (സെക്ര), എ.സി. രഞ്ജിത് (ജോ. സെക്ര), വിഷ്ണു പറന്തൽ (ട്രഷ). ഫോട്ടോ: നാടക് പന്തളം മേഖല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
