Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് റെയിൽവേ സ്റ്റേഷൻ മാർച്ച്

text_fields
bookmark_border
തിരുവല്ല: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.എസ്.ആർ.ടി.സി ജങ്​ഷനിൽനിന്ന്​ ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്​ എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, നേതാക്കളായ വിശാഖ് വെൺപാല, ജി. മനോജ്, ജിജോ ചെറിയാൻ, അഖിൽ ഓമനകുട്ടൻ, എം.എം.പി. ഹസൻ, ഷിജു തോട്ടപ്പുഴശ്ശേരി, രഞ്ചു തുമ്പമൺ, അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്ത്, പ്രവീൺ രാമൻ, എബി മേക്കരിങ്ങാട്, അരുൺ പി. അച്ചൻകുഞ്ഞ്, ജിബിൻ കാലായിൽ, ബ്ലസൻ പി. കുര്യൻ, അഭിജിത്ത് സോമൻ, അജ്മൽ തിരുവല്ല, നൗഷാദ്, ശിൽപ സൂസൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story