Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംരക്ഷണഭിത്തി തകർന്നു;...

സംരക്ഷണഭിത്തി തകർന്നു; കോട്ടാങ്ങൽ- മണിമല റോഡിൽ അപകട ഭീഷണി

text_fields
bookmark_border
സംരക്ഷണഭിത്തി തകർന്നു; കോട്ടാങ്ങൽ- മണിമല റോഡിൽ അപകട ഭീഷണി
cancel
മല്ലപ്പള്ളി: കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തിൽ തകർന്ന കോട്ടാങ്ങൽ- മണിമല റോഡിലെ സംരക്ഷണഭിത്തി പുനർനിർമിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. മണിമലയാറ്റിലെ മിന്നൽപ്രളയത്തെ തുടർന്നാണ്​ കൊല്ലാറപ്പടിയിൽ റോഡിന്റെ സംരക്ഷണഭിത്തിയുടെ പിൻഭാഗത്തുള്ള തിട്ട പൂർണമായും ഇടിഞ്ഞ് ആറ്റിൽ പതിച്ചത്. കോട്ടയം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ആറ്റിൽ പതിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടി ഉണ്ടായിട്ടില്ല. കൊടുംവളവായ ഇവിടെ അപകട മുന്നറിപ്പിനായി ഇപ്പോൾ ഒരു ടാർ വീപ്പ മാത്രമാണ് വെച്ചിരിക്കുന്നത്. സംരക്ഷണഭിത്തി നിർമിക്കുന്നതുവരെ സുരക്ഷ മുന്നറിയിപ്പുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: കൊല്ലാറപ്പടിക്കു സമീപം ഇടിഞ്ഞുകിടക്കുന്ന കോട്ടാങ്ങൽ- മണിമല റോഡിന്റെ സംരക്ഷണഭിത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story