Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:37 AM IST Updated On
date_range 26 Jun 2022 5:37 AM ISTപത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, സംസ്ഥാന സമിതിയംഗം ജിജോ മാത്യു, സജിത് പരമേശ്വരന്‍, എ.ബിജു, എസ്.ഗീതാഞ്ജലി, ജി. വിശാഖന്‍, ഐസണ്‍ തോമസ്, സന്തോഷ് കുമാര്‍, സന്തോഷ് കുന്നുപറമ്പില്‍, എബ്രഹാം തടിയൂര്‍, വിനോദ് ഇളകൊള്ളൂര്‍, എം.ജെ. പ്രസാദ്, ആര്‍.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ നാലു പതിറ്റാണ്ട് പിന്നിട്ട ടി.കെ. രാജപ്പനെയും വിവിധ മാധ്യമ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെയും സമ്മേളനം അനുമോദിച്ചു. പുതിയ ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണവും സമ്മേളനത്തില്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story