Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:33 AM IST Updated On
date_range 26 Jun 2022 5:33 AM ISTസംരംഭകത്വ പരിശീലനം
text_fieldsbookmark_border
പത്തനംതിട്ട: ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ്റിൽ ഫിഷറീസ് ആൻഡ് അക്വാകൾചറിൽ നല്‍കുന്നു. 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനമാണ് നൽകുന്നത്. കേരളത്തിലെ 40 വയസ്സിന് താഴെയുള്ള 25 യുവതീയുവാക്കൾക്ക് സ്റ്റൈപെന്റോടെ ജൂലൈ നാലു മുതൽ 21 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.infoല്‍ ഓൺലൈനായി ജൂൺ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9605542061, 7012376994. ----------------------------- യോഗാ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്യൂണിറ്റി കോളജ് യോഗാ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. യോഗാദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ആറുമാത്തെ പഠന പരിപാടി. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫിസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 04712325101, 8281114464 https://srccc.in/download എന്ന ലിങ്കിൽനിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പത്തനംതിട്ട ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ശ്രീ വിശുദ്ധി യോഗാ വിജ്ഞാന കേന്ദ്രം, പത്തനംതിട്ട (9447432066), പൈതൃക് സ്കൂൾ ഓഫ് യോഗാ, തിരുവല്ല (8606031784).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story