Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറീസർവേ അപാകത:...

റീസർവേ അപാകത: അരുവാപ്പുലത്ത്​ ജനം നട്ടം തിരിയുന്നു

text_fields
bookmark_border
blurb ഇതുവരെ 1030 പരാതികൾ കോന്നി: അരുവാപ്പുലം വില്ലേജിലെ റീസർവേ നടപടികളിലെ അപാകതകൾ പരിഹരിക്കാത്തത് ജനത്തെ വലക്കുന്നു. റീസർവേ സംബന്ധിച്ച് 1030 പരാതികളാണ് അരുവാപ്പുലം വില്ലേജ് ഓഫിസിൽ എത്തിയിട്ടുള്ളത്. 2016ലാണ് ഇവിടെ റീസർവേ നടപടികൾ നടന്നത്. ഇതിനുശേഷം വസ്തു സംബന്ധമായ ഒരു രേഖകളും വില്ലേജ് രേഖകളിൽ ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. റീസർവേ നടപടികളിലെ അപാകതമൂലം ജനങ്ങൾക്ക് ഭൂനികുതി അടക്കുന്നതിനോ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്ക് ലോൺ എടുക്കുന്നതിനോ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ സാധിക്കാത്ത അവസ്ഥയാണ്. സർവേയിലെ അപാകതമൂലം പലർക്കും ഭൂമിയുടെ അളവിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്​ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്നു. മാത്രമല്ല റീ സർവേയർമാരുടെ കുറവും നടപടികൾ വൈകിപ്പിക്കുന്നു. നിലവിൽ രണ്ട് സർവേ ഉദ്യോഗസ്ഥരാണുള്ളത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സി.പി.ഐ സമരം നടത്തിയിരുന്നു. സർവേ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന്​ സമരശേഷം അധികൃതർ വ്യക്തമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story