Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:32 AM IST Updated On
date_range 26 Jun 2022 5:32 AM ISTബഫർ സോൺ പ്രഖ്യാപനം; കേന്ദ്രം ഇടപെടണം -സത്യൻ മൊകേരി
text_fieldsbookmark_border
കോന്നി : പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കൗൺസിൽ അംഗം എ. ദീപുകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, ജില്ല അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, മണ്ഡലം സെക്രട്ടറി കെ. രാജേഷ്, ജില്ല എക്സിക്യൂട്ടിവ് അംഗം എം.പി മണിയമ്മ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. അശോകൻ, സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story