Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎല്ലാവര്‍ക്കും മികച്ച...

എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
പത്തനംതിട്ട: എല്ലാവർക്കും മികച്ച ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്​. ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേളയുടെയും ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാർത്തോമ സീനിയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഴക്കാലത്ത് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് എലിപ്പനി. എലിപ്പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഒരു വർഷംകൊണ്ട് എല്ലാ പഞ്ചായത്തിലെയും 30 വയസ്സിനു മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിശോധന നടത്തും. ഓരോ വ്യക്തിയിലും രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേളക്ക്​ മുന്നോടിയായി കോഴഞ്ചേരി ബസ്​സ്റ്റാൻഡിൽനിന്ന്​ ആരംഭിച്ച വിളംബര റാലി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഫ്ലാഗ്​ഓഫ് ചെയ്തു. ആരോഗ്യമേളയുടെ ഭാഗമായി സെമിനാറുകളും അലോപ്പതി, ഡെന്റൽ, ആയുർവേദം, ഹോമിയോ, ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, ഇ-സഞ്ജീവനി ടെലിമെഡിസിൻ സ്പെഷാലിറ്റി സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും അഡോളസെന്റ് കൗൺസലിങ്​, ഹെൽത്ത്​ എക്സിബിഷൻ, ഫുഡ് എക്സിബിഷൻ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കിയോസ്‌ക്, വിവിധ വകുപ്പുകളുടെ സേവനങ്ങൾ, സ്റ്റാളുകൾ, കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്​ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ആതിര ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാം പി. തോമസ്, കെ.ആർ. അനീഷ, വി.ജി. ശ്രീവിദ്യ, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എൽ. അനിതാകുമാരി, ഐ.എസ്.എം ഡി.എം.ഒ പി.എസ്. ശ്രീകുമാർ, ഹോമിയോ ഡി.എം.ഒ ഡോ. ഡി. ബിജുകുമാർ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഏകാരോഗ്യം സ്റ്റേറ്റ് നോഡൽ ഓഫിസർ എം.ജെ. അജൻ, ആർദ്രം നോഡൽ ഓഫിസർ ഡോ. അംജിത് രാജീവൻ, ഇലന്തൂർ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഹിദായത്ത് അൻസാരി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ സി.പി. രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. PTL42arogyam ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേളയുടെയും ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി വീണ ജോർജ്​ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story