Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ ഓഫിസ്​ തകർത്തതിൽ പ്രതിഷേധം

text_fields
bookmark_border
പന്തളം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് എസ്.എഫ്‌.ഐ പ്രവർത്തകർ അടിച്ചുതകര്‍ത്ത സംഭവത്തില്‍ യൂത്ത് കോൺഗ്രസ്‌ പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണ്‌. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിനുനേരെ ആക്രമണം നടന്നത്. സംഭവസ്ഥലത്ത്​ ഉണ്ടായിരുന്നിട്ടും പൊലീസ് കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കിനില്‍ക്കെയാണ്​ അക്രമം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. കുറ്റക്കാരായവരെ, നിയമത്തിനുമുന്നില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം യൂത്ത്കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ സെബിൻ പൂഴിക്കാട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോബി ജോയി, പന്തളം വാഹിദ്, ഷഫീഖ്, ജി. അനിൽകുമാർ, സജാദ്, അനു, കണ്ണൻ, സജാദ്, അൻസർ, വിഷ്ണു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story