Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:39 AM IST Updated On
date_range 25 Jun 2022 5:39 AM ISTറോഡ് നവീകരണത്തിന് ജില്ല ആസൂത്രണ സമിതി അംഗീകാരം
text_fieldsbookmark_border
പത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന മൂന്ന് (പി.എം.ജി.എസ്.വൈ) 2022-23ല്‍ ഉള്‍പ്പെടുത്തി നവീകരണത്തിന് തെരഞ്ഞെടുത്ത റോഡുകളുടെ സമഗ്ര നവീകരണ മുൻഗണന പട്ടികക്ക് ജില്ല ആസൂത്രണ സമിതി (ഡി.പി.സി) യോഗത്തിൽ അംഗീകാരം. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ കൂടുതല്‍ റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ മാനദണ്ഡപ്രകാരമുള്ള റോഡുകള്‍ ജില്ലയില്‍ ഇല്ലെന്നും കയറ്റിറക്കങ്ങള്‍ കൂടുതലുള്ള ജില്ലയായതിനാൽ അക്കാര്യം പരിഗണിച്ച് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളുടെ വിശദവിവരങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൂര്‍ സമര്‍പ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കണം. സമ്പൂര്‍ണ ശുചിത്വ പദ്ധതി, ജൈവവള ഉൽപാദനം, കരിമ്പ് കൃഷി വ്യാപകമാക്കല്‍, നദീസംരക്ഷണം എന്നീ പദ്ധതികളും ജില്ലയില്‍ നടപ്പാക്കുന്നതിന് യോഗം ചേരണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ജില്ല ആസൂത്രണ സമിതി കെട്ടിടത്തില്‍ ജില്ല ടൗണ്‍പ്ലാനിങ് ഓഫിസ്, ജില്ല സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഓഫിസ് എന്നിവക്ക് സ്ഥലം അനുവദിക്കുന്നതിന് യോഗം നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാനായി ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് കൈമാറിയതായി ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ്, അസി. ജില്ല പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പുതല-തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story