Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ ആനുകൂല്യം നൽകണം

text_fields
bookmark_border
സർക്കാർ ജീവനക്കാരുടെ ആനുകൂല്യം നൽകണം
cancel
പന്തളം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യം കവർന്നെടുക്കുന്ന ഇടതുസർക്കാർ നിലപാട് വഞ്ചനപരമാണെന്നും ആനുകൂല്യം തിരിച്ചുനൽകണമെന്നും പി.എസ്.സി എംപ്ലോയീസ് അസോ. മുൻ പ്രസിഡന്റ്‌ പഴകുളം സതീഷ്​കുമാർ ആവശ്യപ്പെട്ടു. അസോസിയേഷന്റെ 34മത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി നിയമനങ്ങൾ കുറേക്കൂടി സുതാര്യമാക്കണമെന്നും കാലാവധിക്കുള്ളിൽ ഒഴിവുകൾ കണ്ടെത്തി ഉദ്യോഗാർഥികൾക്ക് പരാതിക്ക് ഇടനൽകാത്തവിധം കൂടുതൽ ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി നിയമനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.ഇ.എ ജില്ല പ്രസിഡന്റ്‌ സൈഫുദ്ദീൻ പന്തളം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ്‌ മാർസദ്‌, സിമിമോൾ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: പി.എസ്.സി എംപ്ലോയീസ് അസോ. സ്ഥാപക ദിനാഘോഷങ്ങൾ സംഘടന മുൻ പ്രസിഡന്റ്‌ പഴകുളം സതീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story