Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ആശുപത്രി...

പത്തനംതിട്ട ആശുപത്രി പടിക്കൽ ഭീഷണിയായി ഓട

text_fields
bookmark_border
പത്തനംതിട്ട ആശുപത്രി പടിക്കൽ ഭീഷണിയായി ഓട
cancel
*അധികൃതർ അറിയാൻ പത്തനംതിട്ട: ജനറൽ ആശുപത്രി പടിക്കൽ സെന്‍റ്​ മേരീസ് സ്കൂൾ ഭാഗത്തേക്ക് തിരിയുന്ന ഉപറോഡ് ആരംഭിക്കുന്ന ഭാഗത്തെ ഓട അപകട ഭീഷണിയാകുന്നു. ഓടയുടെ മുകളിൽ സ്ലാബിന് പകരം ഇരുമ്പ് കമ്പികൾ യോജിപ്പിച്ചിട്ടിരിക്കയാണ്. റോഡിൽക്കൂടി ഒഴുകിവരുന്ന മലിനജലം വിടവിൽക്കൂടി ഒലിച്ചിറങ്ങാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, ഇരുമ്പ് കമ്പികൾ മുഴുവൻ ദ്രവിച്ച് ഒരുവശം തകർന്നുകിടക്കയാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികൻ ഇവിടെ വീണിരുന്നു. ഇരുചക്രവാഹനത്തിൽ വരുന്നവർ ഇവിടെ സ്ഥിരമായി അപകടത്തിൽപെടുന്നുണ്ട്. കൂടാതെ നടന്നുവരുന്നവർക്കും അപകടം സംഭവിക്കുന്നുണ്ട്. സമീപത്തെ മെഡിക്കൽ സ്റ്റോറുകളിലും മറ്റ് കടകളിലുമൊക്കെ എത്തുന്നവർ ഈ ഓടയുടെ മുകളിൽ ചവിട്ടിവേണം എത്തേണ്ടത്. അടിയന്തരമായും ഓടയുടെ തകരാർ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ----------- Phoni '' പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിർവശത്തെ ഉപറോഡിലേക്ക്​ തിരിയുന്ന ഭാഗത്തെ തകർന്ന ഓട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story