Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎന്ന് തുറക്കും അടൂരിലെ...

എന്ന് തുറക്കും അടൂരിലെ ഇരട്ടപ്പാലം..?

text_fields
bookmark_border
എന്ന് തുറക്കും അടൂരിലെ ഇരട്ടപ്പാലം..?
cancel
അടൂർ: നഗരത്തിലെ ഇരട്ടപ്പാലം ഉദ്ഘാടനം അനിശ്ചിതമായി നീളുന്നു. ഈ മാസവും പാലം തുറക്കില്ല. നിർമാണം പൂർത്തീകരിച്ച് ഒരുവർഷത്തിലേറെയായിട്ടും മറ്റുപണികൾ ഇഴയുകയാണ്​. സീബ്രാലൈൻ ഉൾപ്പെടെ റോഡ് സുരക്ഷ അടയാളങ്ങൾ-ബോർഡുകൾ, സ്ഥലനാമ-ദിശാസൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കൽ, സെൻട്രൽ ജങ്ഷനിലെയും വൺവേ ആരംഭിക്കുന്ന ഭാഗത്തെയും ട്രാഫിക് ഐലൻഡുകൾ, സൗന്ദര്യവത്​കരണ പദ്ധതികൾ, പാലം പെയിന്‍റിങ് ബാക്കിയാണ്. ഇതിനിടെ പൂട്ടുകട്ട പാകൽ തുടങ്ങി. 2018ലാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഇരട്ടപ്പാലം പണി ആരംഭിച്ചത്. 11 കോടി ചെലവിട്ട പദ്ധതിയിൽ പാലവും ടൗൺ റോഡ് ടാറിങ് സൗന്ദര്യവത്​കരണ പദ്ധതികളും ഉൾപ്പെടുന്നു. പാലം പണി പൂർത്തിയാക്കാൻ നാലുവർഷമെടുത്തു. അനുബന്ധ പണി പൂർത്തിയാക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിമൂട്ടിൽപടിവരെ പാത കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. ---- PTL ADR Bridge അടൂരിലെ പാലങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story