Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; ഒളിവിലായിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ

text_fields
bookmark_border
വീടുകയറി ആക്രമണം; ഒളിവിലായിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ
cancel
തിരുവല്ല: നിലംനികത്തലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വള്ളംകുളത്ത് വീടുകയറി ആക്രമിച്ച്​ ഗൃഹനാഥനെ വധിക്കാൻ ​​​​ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയിൽ ജിഷ്ണു (മനു -26), സഹോദരൻ ജിതിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരു​ടെ അടുത്ത ബന്ധുവും സംഭവത്തിൽ ഒന്നാം പ്രതിയുമായ വള്ളംകുളം അംബേദ്കർ കോളനിയിൽ പ്രദീപിനെ (43) കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. വള്ളംകുളം ഈസ്റ്റ് ശ്രീകണ്ഠ സദനത്തിൽ ശശിധരൻ നായരെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയും ഭാര്യ സോണിയെ മർദിക്കുകയും ചെയ്​​തെന്നാണ്​ ​കേസ്​. മാർച്ച് 27ന് രാത്രി ഒമ്പതോടെയാണ്​ കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ ബുധനാഴ്ച വൈകീട്ടോടെ തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ശശിധരൻ നായരും പ്രദീപിന്റെ അയൽവാസിയും തമ്മിൽ നിലംനികത്തലുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. പിടിയിലായ ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമമടക്കം മൂന്ന് കേസും ചങ്ങനാശ്ശേരി എക്സൈസ് ഓഫിസിൽ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് ​പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story