Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആകാശവാണി എഫ്​.എം;...

ആകാശവാണി എഫ്​.എം; ജില്ലയുടെ കാത്തിരിപ്പ്​ നീളുന്നു

text_fields
bookmark_border
* ഒരു മാസത്തിനകം പ്രക്ഷേപണം തുടങ്ങുമെന്ന്​ അധികൃതർ * ഫ്രീക്വൻസി നമ്പർ 101 പത്തനംതിട്ട: ആകാശവാണി എഫ്​.എം പ്രക്ഷേപണം ആസ്വദിക്കാൻ പത്തനംതിട്ടയുടെ കാത്തിരിപ്പ്​ അനന്തമായി നീളുന്നു. നഗരത്തിനടുത്ത്​ മണ്ണാറമലയിൽനിന്ന്​ ഉടൻ പ്രക്ഷേപണം തുടങ്ങുമെന്ന്​ ഏപ്രിൽ മുതൽ അധികൃതർ പറയുന്നുണ്ട്​. ഇപ്പോഴും പല്ലവി ആവർത്തിക്കുകയാണ്​. ട്രാൻസ്മിറ്റർ എത്താൻ വൈകുന്നതാണ്​ പ്രക്ഷേപണം തുടങ്ങുന്നതിന്​ തടസ്സമാകുന്നത്​. ഒരുമാസത്തിലേറെ ഇനിയും കാത്തിരിക്കേണ്ടി വരില്ലെന്നാണ്​ അധികൃതർ പറയുന്നത്​. മണ്ണാറമലയിലെ ദൂരദർശൻ റിലേ കേന്ദ്രമാണ്​ എഫ്​.എം പ്രക്ഷേപണത്തിനായി തയാറാക്കിയത്​. 101 എന്ന ഫ്രീക്വൻസി നമ്പറും അനുവദിച്ചിട്ടുണ്ട്​. ആന്‍റിനകൾ സ്ഥാപിച്ചു. കെട്ടിട പുനരുദ്ധാരണവും പൂർത്തിയായി. എഫ്​.എം ഫ്രീക്വൻസി അനുവദിച്ചിട്ടുണ്ട്​. ഇലക്​ട്രിക്കൽ ജോലികൾ പൂർത്തീകരിച്ച്​ വൈദ്യുതി കണക്​ഷൻ ലഭിച്ചിട്ടും മാസങ്ങളായി. ട്രാൻസ്മിറ്റർ എത്തിയാൽ ഒരാഴ്ചക്കകം പ്രക്ഷേപണം തുടങ്ങാനാകുമെന്ന്​ ഉദ്യോഗസ്ഥർ പറയുന്നു. തിരുവനന്തപുരത്തുനിന്നോ ആലപ്പുഴയിൽനിന്നോ ഉള്ള പരിപാടികൾ റിലേ ചെയ്യുക മാത്രമാകും ഇവിടെ നിന്ന്​ ചെയ്യുക. ഇവിടെ പരിപാടികളുടെ നിർമാണം ഉണ്ടാകില്ല. ഡൽഹിയിൽ ആകാശവാണിയുടെ എയർ പ്രോജക്ട്​ വിഭാഗമാണ്​ ട്രാൻസ്മിറ്റർ മണ്ണാറമലയിൽ എത്തി​ക്കേണ്ടത്​. 100 വാട്ട്​ ട്രാൻസ്മിറ്ററാണ്​ എത്തിക്കുക. ​​ഇത്​ പ്രവർത്തനസജ്ജമാകുന്നതോടെ 15 കിലോമീറ്റർ ആകാശദൂരത്തോളം പരിപാടികൾ നന്നായി ലഭിക്കും. മണ്ണാറമല പത്തനംതിട്ടയിലെ ഉയർന്ന പ്രദേശമായതിനാൽ വ്യക്തത അല്പം കുറഞ്ഞിട്ടായാലും 25 കിലോമീറ്റർ ചുറ്റളവിൽവരെ പരിപാടികൾ കേൾക്കാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഒരു കിലോവാട്ടിന്‍റെ ട്രാൻസ്മിറ്റർ ഇവിടെ സ്ഥാപിക്കുന്നതിനുള്ള നിർദേശവും ഉയർന്നിട്ടുണ്ട്​. അത്​ സ്ഥാപിച്ചാൽ ജില്ലയിൽ മുഴുവൻ പരിപാടികൾ വ്യക്തതയോടെ ലഭിക്കും. ചലച്ചിത്രഗാനങ്ങൾക്കാണ്​ കൂടുതൽ ഊന്നൽ നൽകുന്നത്​ എന്നതാണ്​ എഫ്​.എമ്മിനെ ആകർഷകമാക്കുന്നത്​. നേരത്തേ അനന്തപുരി എഫ്​.എം എന്ന പേരിലായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള പ്രക്ഷേപണം. പിന്നീട്​ ഇത്​ മാറ്റി 'ആകാശവാണി വിവിധഭാരതി മലയാളം' എന്നാക്കിയിരുന്നു. കൂടുതൽ വാർത്തകൾ, ഹിന്ദി പരിപാടികൾ, റിലേ പരിപാടികൾ തുടങ്ങിയവ ഉൾപ്പെടുത്തി. ചലച്ചിത്രഗാനങ്ങൾ കുറച്ച്​ ഹിന്ദി പരിപാടികളും മറ്റും ഉൾപ്പെടുത്തിയത്​ വലിയ വിമർശനത്തിന്​ ഇടയാക്കിയിരുന്നു. ഊർജസ്വലമായിരുന്ന ചാനൻ ഇതോടെ പിന്നാക്കം ​പോയി. ജില്ലയിൽ തിരുവല്ലയിൽ റേഡിയോ മാക്​ഫാസ്റ്റ്​ എന്ന പേരിൽ സ്വകാര്യ എഫ്​.എം സ്​റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്​. 15 കിലോമീറ്ററോളം മാത്രമാണ്​ അതിന്‍റെയും റിലേ പരിധി. അതിനാൽ തിരുവല്ല മേഖലയിൽ മാത്രമാണ്​ അത്​ ലഭിക്കുന്നത്​. --- പടം: PTL41fm പത്തനംതിട്ട മണ്ണാറമലയിൽ ആകാശവാണി എഫ്​.എം റിലേ സ്​റ്റേഷനായി സജ്ജീകരിച്ച ആന്‍റിനയും ടവറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story