Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:33 AM IST Updated On
date_range 24 Jun 2022 5:33 AM ISTറിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ബോധവത്കരണം
text_fieldsbookmark_border
പത്തനംതിട്ട: റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം, ചട്ടങ്ങള്‍, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി (റെറ) അതോറിറ്റിയുടെ പ്രവര്‍ത്തനരീതിയും നടപടിക്രമങ്ങളും തുടങ്ങിയവയെപ്പറ്റി ബോധവത്കരണ പരിപാടി ശനിയാഴ്ച രാവിലെ പത്തിന് പത്തനംതിട്ട ഹോട്ടല്‍ ഹെയ്ഡേയില്‍ നടക്കും. കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, അംഗം പ്രീത മേനോന്‍, സെക്രട്ടറി വൈ. ഷീബ റാണി എന്നിവര്‍ പങ്കെടുക്കും. ഫ്ലാറ്റുകളും വില്ലകളും പ്ലോട്ടുകളും മറ്റും വാങ്ങാൻ ഉദ്ദേശിക്കുന്നവർ, സമീപകാലത്ത് വാങ്ങിയവർ, ഇടപാടിൽ പരാതികളുള്ളവർ, സംശയങ്ങളുള്ളവര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവർക്ക് പങ്കെടുക്കാം. റെറയെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെപ്പറ്റിയും വിൽക്കുന്നവരും വാങ്ങുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും മറ്റുമുള്ള സംശയങ്ങൾക്ക് മറുപടി നല്‍കുമെന്ന് സെക്രട്ടറി വൈ. ഷീബ റാണി അറിയിച്ചു. ഫോണ്‍: 9846793929 വെബ്സൈറ്റ്: rera.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story