Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേവസ്വം ക്ഷേത്രങ്ങളുടെ...

ദേവസ്വം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഘട്ടംഘട്ടമായി നടപ്പാക്കും -അഡ്വ.കെ. അനന്തഗോപൻ

text_fields
bookmark_border
കോഴഞ്ചേരി: ദേവസം ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും വികസനവും ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്‍റ്​ കെ.അനന്തഗോപൻ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പുനർനിർമിച്ച പടിഞ്ഞാറേ ഗോപുര സമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്, ലോക്ഡൗൺ കാല പ്രതിസന്ധി മറ്റ്​ മേഖലകളിലെപോലെ ക്ഷേത്രങ്ങളെയും ബാധിച്ചു. സർക്കാറിന്റെയും ഭക്തജനങ്ങളുടെയും സഹായത്തോടെ ഇതിനെ മറികടക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നത്. ആറന്മുളയിലും ആവശ്യമായ വികസന പ്രവർത്തനങ്ങൾ ബോർഡിന്റെ ഭാഗത്തുനിന്ന്​ ഉണ്ടാകും. ഇതിനായുള്ള രൂപരേഖകൾ ഉപദേശക സമിതി സമർപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ്​ പറഞ്ഞു. ഉപദേശക സമിതി പ്രസിഡന്‍റ്​ എൻ.എസ്. രാജേന്ദ്രബാബു അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.പി. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ദേവസം ബോർഡ് പ്രസിഡന്‍റ്​ എ. പത്മകുമാർ, മുൻ എം.എൽ.എ മാലേത്തു സരളദേവി, ദേവസം കമീഷണർ ബി.എസ്. പ്രകാശ്, ചീഫ് എൻജിനീയർ അജിത്കുമാർ, എക്സി. എൻജിനീയർ ഉപ്പിലി അപ്പൻ, മുൻ തിരുവാഭരണം കമീഷണർ എസ്. അജിത്കുമാർ, ഡെപ്യൂട്ടി കമീഷണർ സുനിൽ കുമാർ, അസി. കമീഷണർ സൈനുരാജ്, ഉപദേശക സമതി ഭാരവാഹികളായ കെ.കെ. രാധാമണിയമ്മ, മനോജ് മാധവശ്ശേരിൽ, ബാബുരാജ് മാലേത്ത്​, വേണു പനവേലിൽ തുടങ്ങിയവർ സംസാരിച്ചു. ഗോപുര മുഖ്യ ശിൽപി വി. ശിവരാമൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. PHOTO PTL 14 ARANMULA ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പുനർനിർമിച്ച പടിഞ്ഞാറേ ഗോപുര സമർപ്പണം തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപൻ നിർവഹിക്കുന്നു ------------------------- യു.ഡി.എഫ് കലക്​ടറേറ്റ്​ മാർച്ച്​ രണ്ടിന്​ പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ഹൈകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ ജൂലൈ രണ്ടിന്​ സെക്രട്ടേറിയറ്റിനു മുന്നിലും കലക്​ടറേറ്റുകള്‍ക്ക് മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്താന്‍ ജില്ല യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിക്ടര്‍ ടി.തോമസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗം പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, പി. മോഹന്‍രാജ്, പന്തളം സുധാകരന്‍, ജോസഫ് എം. പുതുശ്ശേരി, ബാബു ജോര്‍ജ്, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, അഡ്വ. ജയവര്‍മ, അനീഷ് വരിക്കണ്ണാമല, അഡ്വ. കെ.എസ്. ശിവകുമാര്‍, തോമസ് ജോസഫ്, കോന്നി മുത്തലിബ്, ജോണ്‍ കെ.മാത്യൂസ്, സനോജ് മേമന, ശ്രീകോമളന്‍ മലയാലപ്പുഴ, മധു ചെമ്പകുഴി, ലാലു തോമസ്, പഴകുളം ശിവദാസന്‍, സന്തോഷ് കുമാര്‍ കോന്നി, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, പ്രകാശ് തോമസ്, ഇ.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ല നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെടാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എ. ഷംസുദ്ദീന്‍, ജോസഫ് എം.പുതുശ്ശേരി, തോമസ് ജോസഫ് എന്നിവരടങ്ങിയ കമീഷനെ നിശ്ചയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story