Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:38 AM IST Updated On
date_range 23 Jun 2022 5:38 AM ISTകോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആർ.ടി.ഒ പരിശോധന
text_fieldsbookmark_border
കോന്നി: കോന്നി മെഡിക്കൽ കോളജിൽ കെ.എസ്.ആർ.ടി.സി കൃത്യമായി സർവിസ് നടത്തുന്നില്ലെന്ന് കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിൽ പത്തനംതിട്ട ആർ.ടി.ഒ ശ്യാം നടത്തിയ പരിശോധനയിൽ കണ്ടെത്തി. കോന്നി മെഡിക്കൽ കോളജിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും സമയക്രമത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ പത്തനംതിട്ട ആർ.ടി.ഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് കെ.എസ്.ആർ.ടി.സി കോന്നി മെഡിക്കൽ കോളജിലേക്ക് കൃത്യമായി സർവിസ് നടത്തുന്നില്ലെന്ന് ആർ.ടി.ഒയുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി സി- സ്വകാര്യ ബസ് തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story