Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യ ബസുകളുടെ...

സ്വകാര്യ ബസുകളുടെ ഞായറാഴ്ച അവധി; മലയോര മേഖലയിൽ യാത്രക്ലേശം രൂക്ഷം

text_fields
bookmark_border
വടശ്ശേരിക്കര: ജില്ലയിലെ മലയോര മേഖലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിലേറെയും ഞായറാഴ്ചകൾ അവധിദിനമാക്കി സർവിസ് മുടക്കുന്നു. ഇതോടെ രൂക്ഷമായ യാത്രക്ലേശമാണ് പ്രദേശത്ത്​​ നേരിടുന്നത്. ആഴ്ച്ച അവസാനമെത്തുന്ന അവധിദിനത്തിൽ യാത്രചെയ്യാൻ കഴിയാതായതോടെ മലയോരത്തെ ചെറുകിട ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾപോലും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്​. റാന്നി, കോന്നി താലൂക്കുകളിൽ ഉൾപ്പെടുന്ന വെച്ചൂച്ചിറ, പെരുന്തേനരുവി, അത്തിക്കയം, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കൊന്നും ഞായറാഴ്ച ദിവസങ്ങളിൽ എത്തിച്ചേരാനോ അവിടെനിന്ന് അടിയന്തര ആവശ്യങ്ങൾക്കുപോലും പുറത്തേക്കുപോകാനോ കഴിയാത്ത അവസ്ഥയാണ്. ഇതിൽ പല സ്ഥലങ്ങളിലേക്കും മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ഒന്നോ രണ്ടോ മാത്രമാണ് നിലവിൽ ഓടുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ ട്രിപ്പ് മുടക്കുന്ന നിരവധി ബസുകൾക്കെതിരെ സമീപകാലത്ത്​ നടപടി ഉണ്ടാകുകയും വൻതുക പിഴ ഈടാക്കുകയും ചെയ്തതോടെ അവിടങ്ങളിൽ ഞായറാഴ്ച അവധിക്ക് അയവുവന്നിട്ടുണ്ട്. എന്നാൽ, സ്ഥിരമായി പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുകയും ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ നടപടിയെടുക്കാതിരിക്കാനുള്ള പഴുതുകൾ തേടുകയാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story