Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:33 AM IST Updated On
date_range 23 Jun 2022 5:33 AM ISTറാന്നി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ സംഘർഷം; ജീവനക്കാർക്ക് മർദനമേറ്റതായി പരാതി
text_fieldsbookmark_border
റാന്നി: രാത്രിയിൽ റാന്നി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ എത്തിയ സംഘം ജീവനക്കാരെ മര്‍ദിച്ചതായി പരാതി. സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷം സൃഷ്ടിച്ച നാലുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ശരത്, വിഷ്ണു, ശ്രീക്കുട്ടന്‍, ജിതിന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കെ.എസ്.ആര്‍.ടി.സി റാന്നി ഓപറേറ്റിങ് സെന്‍ററിലെ ഗാരേജിലാണ് സംഭവം. സർവിസ് കഴിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന ബസിന്‍റെ ടയറില്‍ പുറത്തുനിന്നെത്തിയ സംഘം മൂത്രമൊഴിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇതുചോദ്യം ചെയ്ത ജീവനക്കാരെ ഇവര്‍ അസഭ്യം പറയുകയും പിന്നീട് കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവരെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സമീപത്തെ വ്യാപാരിയെയും വര്‍ക്ക്ഷോപ് ജീവനക്കാരനെയും സംഘം മര്‍ദിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരും തിരിച്ചു മർദിച്ചു. പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകിയതായും ആരോപണമുണ്ട്. അസഭ്യം പറഞ്ഞതിനും പൊതുസ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിനും സംഘത്തിനെതിരെ കേസെടുത്തതായി റാന്നി പൊലീസ് അറിയിച്ചു. ptl rni _1 ksrtc

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story