Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:31 AM IST Updated On
date_range 23 Jun 2022 5:31 AM ISTകടയിൽ തീപിടിത്തം; സാധനസാമഗ്രികൾ കത്തിനശിച്ചു
text_fieldsbookmark_border
അടൂർ: ഏറത്ത് പഞ്ചായത്ത് കിളിവയലിൽ, കോട്ടറയ്യത്ത് വസന്തന്‍റെ പലചരക്ക് /സ്റ്റേഷനറി കടയിൽ തീപിടിത്തം. ബുധനാഴ്ച പുലർച്ച ഒന്നിനാണ് സംഭവം. കടയിലെ സാധനസാമഗ്രികൾ കത്തിനശിച്ചു. തീകണ്ട് അതുവഴി കടന്നുപോയ യാത്രക്കാർ അഗ്നിരക്ഷ സേനയെ വിളിച്ചറിയിക്കുകയായിരുന്നു. സേനയെത്തി സമീപ കടകളിലേക്കും കടയുടെ ഉൾവശത്തെ കച്ചവട സാധനങ്ങളിലേക്കും തീ പടരാതെ നിയന്ത്രണവിധേയമാക്കി. അടൂർ അഗ്നിരക്ഷ നിലയം ഓഫിസർ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടാരക്കര അഗ്നിരക്ഷ യൂനിറ്റും എത്തിച്ചേർന്നിരുന്നു. PTL ADR Fire അടൂർ കിളിവയലിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
