Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:48 AM IST Updated On
date_range 22 Jun 2022 5:48 AM ISTപ്രതിപക്ഷ ശബ്ദം ഇല്ലായ്മ ചെയ്യാൻ മോദി സർക്കാറിെൻറ ശ്രമം -പി. മോഹൻരാജ്
text_fieldsbookmark_border
പ്രതിപക്ഷ ശബ്ദം ഇല്ലായ്മ ചെയ്യാൻ മോദി സർക്കാറിൻെറ ശ്രമം -പി. മോഹൻരാജ് പത്തനംതിട്ട: സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കള്ളക്കേസിൽ കുടുക്കി പ്രതിപക്ഷ ശബ്ദം ഇല്ലായ്മ ചെയ്യാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് പറഞ്ഞു. ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ടെലിഫോൺ ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ കെ. ജാസിം കുട്ടി, റോഷൻ നായർ, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രജനി പ്രദീപ്, സജി കെ. സൈമൺ, എ. അഷറഫ്, ഷാനവാസ് പെരിങ്ങമല, അജിത് മണ്ണിൽ, റോസ്ലിൻ സന്തോഷ്, ആനി സജി, സജിനി മോഹൻ, അഖിൽ അഴൂർ, ആൻസി തോമസ്, ജോയമ്മ സൈമൺ, അശോകൻ പത്തനംതിട്ട, ജോസ് കൊടുന്തറ, റജി പാറപ്പാട്ട്, ടോണി ശാമുമേൽ എന്നിവർ സംസാരിച്ചു. Phot. പത്തനംതിട്ട ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ടെലിഫോൺ ഭവൻ മാർച്ച് പി. മോഹൻ രാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
