Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനടുറോഡിലെ കുഴി...

നടുറോഡിലെ കുഴി നികത്താതെ ജല അതോറിറ്റി

text_fields
bookmark_border
നടുറോഡിലെ കുഴി നികത്താതെ ജല അതോറിറ്റി
cancel
പത്തനംതിട്ട: സെന്‍റ് പീറ്റേഴ്സ് ജങ്​ഷനിൽ റോഡി‍ൻെറ മധ്യഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. കുഴി എടുത്തിട്ടിട്ട്​ ഒന്നര മാസമാകുന്നു. കുഴി ശരിയായി മണ്ണിട്ട് ഉറപ്പിക്കാത്തതും ഈ ഭാഗം ടാറുചെയ്യാത്തതുമാണ് അപകടമുണ്ടാക്കുന്നത്. ടി.കെ റോഡിൽ ഏറെ തിരക്കുള്ള ഭാഗം കൂടിയാണിത്. നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ഇരുചക്ര വാഹന യാത്രികരാണ്​ കൂടുതലും. അടുത്തെത്തുമ്പോഴാണ് കുഴിയാണെന്ന വിവരം യാത്രക്കാർ അറിയുന്നത്. നികത്തണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്​. ഇവിടെ കലുങ്കി‍ൻെറ പണികൾ നടന്ന സമയത്ത് നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചതാണ്. എന്നാൽ, ജലഅതോറിറ്റിയാണ് അറ്റകുറ്റപ്പണി നടത്തേണ്ടതെന്ന് പൊതു മരാമത്ത് വിഭാഗം പറഞ്ഞ്​ ഒഴിയുകയാണ്​. പടം..... സെന്‍റ് പീറ്റേഴ്സ് ജങ്​ഷനിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി നികത്താതെ കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story