Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:41 AM IST Updated On
date_range 21 Jun 2022 5:41 AM ISTഎസ്.ഡി.പി.ഐ സ്ഥാപകദിനം ആചരിക്കും
text_fieldsbookmark_border
പത്തനംതിട്ട: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ 13മത് സ്ഥാപകദിനം ചൊവ്വാഴ്ച ആചരിക്കും. ആഘോഷഭാഗമായി ബ്രാഞ്ച് തലത്തിലും പാര്‍ട്ടി ഓഫിസുകളിലും പതാക ഉയര്‍ത്തും. ഹൗസ് കാമ്പയിൻെറ ഭാഗമായി ലഘുലേഖ വിതരണംചെയ്യും. 13ആം വാര്‍ഷിക സൂചകമായി ഓരോ ബ്രാഞ്ചിലും 13പേര്‍ക്ക് അംഗത്വം നല്‍കും. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വാര്‍ഡ് കേന്ദ്രീകരിച്ച് നടക്കുമെന്ന് ജില്ല സെക്രട്ടറി താജുദ്ദീന്‍ നിരണം അറിയിച്ചു. അഭിമുഖം 21ന് പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവതിയുവാക്കളിൽനിന്ന് എസ്.ബി.ഐ ലൈഫ്-ലേക്ക് സെയിൽസ് ഓഫിസർ (പ്ലസ് ടു, 25നും 35നും മധ്യേ), ലൈഫ് മിത്ര (പത്താം ക്ലാസ്, പ്രായം 30നും 60നും മധ്യേ), പ്രോജക്ട് ശക്തി (പ്ലസ് ടു, സ്ത്രീകൾക്ക് മാത്രം, പ്രായം 25നും 45നും മധ്യേ) എന്നീ തസ്തികകളിലേക്ക് ജൂൺ 21, 11 മണി മുതൽ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അഭിമുഖം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ഫോൺ: 0468 2242215.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story