Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായന ചങ്ങലയിൽ ചരിത്രം...

വായന ചങ്ങലയിൽ ചരിത്രം കുറിക്കാൻ സി.എം.എസ് എൽ.പി സ്കൂൾ

text_fields
bookmark_border
വായന ചങ്ങലയിൽ ചരിത്രം കുറിക്കാൻ സി.എം.എസ് എൽ.പി സ്കൂൾ
cancel
റാന്നി : വായന ദിനത്തിൽ തുടക്കമിട്ട മെഗാ വായന ചങ്ങലയിലൂടെ ചരിത്രംകുറിക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ. വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിൽ 400 കുട്ടികൾ കണ്ണികളാകുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും കുട്ടികൾക്കൊപ്പം പങ്കുചേരും. 10,000 മണിക്കൂർ വായനയിലൂടെ 1000 പുസ്തകങ്ങൾ വായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ലോക ക്ലാസിക്കുകൾ മുതൽ മലയാള ഭാഷയിലെ ബാല സാഹിത്യ കൃതികളും കൊച്ചു കുട്ടികൾക്ക് വായനക്കാർഡുകളും ബാല മാസികകളുമാണ് ഒരുക്കിയിട്ടുള്ളത്. വായന ദിനത്തിൽ ആരംഭിച്ച മെഗാ വായനച്ചങ്ങല 30ന് പൂർത്തിയാകും. വായന പൂർത്തിയാക്കിയ കുട്ടികൾ വായന കുറിപ്പും, ആസ്വാദന കുറിപ്പും കഥാപാത്ര കുറിപ്പും തയാറാക്കും. ജൂലൈ ആദ്യ വാരം കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും തയാറാക്കിയ സൃഷ്ടികളുടെയും പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിക്കും. ptl rni _1 Cms. ഫോട്ടോ: എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിൽ വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിലേക്കുള്ള പുസ്തകങ്ങളുമായി കുട്ടികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story