Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകള്ളക്കേസുകൾകൊണ്ട്...

കള്ളക്കേസുകൾകൊണ്ട് കോൺഗ്രസിനെ തകർക്കാനാകില്ല -പ്രഫ. സതീഷ് കൊച്ചുപറമ്പിൽ

text_fields
bookmark_border
കള്ളക്കേസുകൾകൊണ്ട് കോൺഗ്രസിനെ തകർക്കാനാകില്ല -പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
cancel
കോന്നി: കള്ളക്കേസുകൾകൊണ്ട് കോൺഗ്രസിനെ തകർക്കാമെന്ന് കരുതേണ്ടെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. കോന്നി ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി.എസ്​.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി പ്രസിഡന്‍റ്​. ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസുകളുണ്ടാക്കി കോൺഗ്രസിനെ തകർക്കാം എന്ന വ്യാമോഹം ബി.ജെ.പിക്ക് വേണ്ടെന്നും കേസുകൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടി ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്. സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ചിറ്റൂർ ശങ്കർ, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, മാത്യു ചെറിയാൻ, എസ്​.വി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story