Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:34 AM IST Updated On
date_range 20 Jun 2022 5:34 AM ISTതുമ്പമണ്ണിലെ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് കാട് വളരുന്നു
text_fieldsbookmark_border
പന്തളം: തുമ്പമൺ പഞ്ചായത്ത് തുടങ്ങിയ ഇക്കോ ടൂറിസം പദ്ധതി പ്രദേശം കാടുകയറിയ നിലയിൽ. മുഴുക്കോട്ടുചാലിന്‍റെ കരയിലാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇപ്പോൾ സാമൂഹികവിരുദ്ധർ ഒത്തുകൂടുന്ന ഇടമായി ഇവിടം മാറി. ചുറ്റുമതിലും കവാടവും കാടുകയറിക്കിടക്കുന്നു. കുട്ടികളുടെ പാർക്ക് അടക്കമായിരുന്നു പദ്ധതിയിൽ ഉണ്ടായിരുന്നത്. ചാലിന്‍റെ കരയിൽ കാറ്റുകൊണ്ട് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നമാണ് പഞ്ചായത്തിന്‍റെ കെടുകാര്യസ്ഥതയിൽ കാട് കയറിയത്. ചാലിൽ നീന്തൽ പരിശീലനം, ബോട്ടിങ്, കരയിൽ കളിക്കളങ്ങൾ തുടങ്ങിയ പദ്ധതികളും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് 10 ലക്ഷം വീതം മുടക്കിയാണ് ആദ്യഘട്ടമായി സെക്യൂരിറ്റി കാബിൻ, ചുറ്റുമതിൽ, ചാരുബെഞ്ചുകൾ എന്നിവ പണിതത്. കരാർ നൽകി വളരെ നാളുകൾക്കുശേഷമാണ് ഇത്രയും പണി പൂർത്തിയാക്കിയത്. ഉദ്യാനം, കുട്ടികൾക്ക് വിനോദം പകരുന്ന ഉപകരണങ്ങൾ തുടങ്ങിയവ ഇനിയും ചെയ്യാനുണ്ട്. ആളുകൾക്ക് പ്രഭാതസവാരിക്കും വിശ്രമിക്കാനുമെല്ലാം നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്. രാത്രിയും പകലും ഇവിടെ മദ്യപാനവും അനാശാസ്യവും ലഹരിവിൽപനയും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് മുൻകൈ എടുത്ത് പദ്ധതി തയാറാക്കി ഉദ്യാനം വൃത്തിയാക്കണമെന്ന ആവശ്യം ഉയരുന്നു. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് തുക കണ്ടെത്തി ബാക്കി പണികൾകൂടി തീർത്ത് പദ്ധതി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: PTL41ecotourism തുമ്പമൺ പഞ്ചായത്തിലെ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തിന്‍റെ കവാടം കാടുകയറിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story