Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:33 AM IST Updated On
date_range 19 Jun 2022 5:33 AM ISTവായന പക്ഷാചരണം താലൂക്കുതല ഉദ്ഘാടനം പന്തളത്ത്
text_fieldsbookmark_border
പന്തളം: അടൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണ താലൂക്കുതല ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും മങ്ങാരം ഗ്രാമീണ വായനശാലയിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. വായന പക്ഷാചരണം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. മങ്ങാരം ഗ്രാമീണ വായനശാല പ്രസിഡന്‍റ് ഡോ. ടി.വി. മുരളീധരൻ പിള്ള അധ്യക്ഷത വഹിക്കും. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് മുണ്ടപ്പള്ളി തോമസ് വായനദിന സന്ദേശം നൽകും. ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ ജില്ലതലത്തിൽ മൂന്നാം സ്ഥാനം നേടിയ കെ. ഷിഹാദ് ഷിജുവിനെയും താലൂക്കുതലത്തിൽ മൂന്നാം സ്ഥാനം നേടിയ പിങ്കി വിജയനെയും ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ അനുമോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story