Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടികൾക്കിടയിൽ...

കുട്ടികൾക്കിടയിൽ പനിയും വയറിളക്ക രോഗങ്ങളും പടരുന്നു

text_fields
bookmark_border
shoulder കാലാവസ്ഥ വ്യതിയാനം കുട്ടികൾക്കിടയിൽ പകർച്ച വ്യാധി പടരുന്നു blurb ദുരിതമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ശിശുരോഗ വിദഗ്ധരുടെ കുറവ് പന്തളം: കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ പനിയും വയറിളക്ക രോഗങ്ങളും പടരുന്നു. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ പകുതിയിലേറെയും കുട്ടികളാണ്. വൈറൽ, തക്കാളിപ്പനി തുടങ്ങിയവ ബാധിച്ചാണ് കൂടുതൽ കുട്ടികളും ആശുപത്രിയിലെത്തുന്നത്. ചിലയിടങ്ങളിൽ ഡെങ്കിപ്പനിയും പടരുന്നുണ്ട്​. അതേസമയം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ശിശുരോഗ വിദഗ്ധരുടെ കുറവ് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്​. ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണ്. പന്തളത്ത് കഴിഞ്ഞ ഒരാഴ്ചയായി പനിരോഗികളുടെ എണ്ണം വർധിക്കുകയാണ്. പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ടു ഡോക്ടർമാരുടെ സേവനം മാത്രമാണുള്ളത്. ഉണ്ടായിരുന്നവർ സ്ഥലം മാറിപ്പോയതോടെ പുതിയ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡി.എം.ഒയ്ക്ക് പരാതി നൽകിയിട്ട്​ മാസങ്ങളായി. രാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് രോഗവ്യാപനം ഏറിയത്. പനി പെട്ടെന്ന് പകരുന്നതാണ് ഇതിനെ ഗുരുതരമാക്കുന്നത്. കോവിഡ് പരിശോധന കുറഞ്ഞതിനാൽ കോവിഡ് ബാധിതരെ കണ്ടെത്താൻ സംവിധാനവുമില്ല. അഡ്മിറ്റാകുന്ന കുട്ടികൾക്ക്​ മാത്രമാണ്​ കോവിഡ് പരിശോധന നടത്തുന്നത്. അല്ലാത്തവർക്ക് രോഗ ലക്ഷണത്തിന്​ മരുന്നു നൽകി വിടുകയാണ്. എല്ലാവർഷവും മഴ തുടങ്ങുമ്പോൾ വൈറൽ പനിയും വർധിക്കാറുണ്ട്. എന്നാൽ, ഇത്തവണ വ്യാപനം ഇരട്ടിയോളമാണെന്ന് ഡോക്ടർമാർ പറയുന്നു. പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് ലക്ഷണം. രോഗലക്ഷണം കണ്ടാലുടനെ ചികിത്സ തേടിയാൽ ഗുരുതരമാകുന്നത് തടയാം. p4 leadable
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story