Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:37 AM IST Updated On
date_range 18 Jun 2022 5:37 AM ISTആരോപണം രാഷ്ട്രീയ പ്രേരിതം -സി.പി.എം
text_fieldsbookmark_border
പത്തനംതിട്ട: നാരങ്ങാനത്ത് പട്ടികജാതി കുടുംബത്തിന് വീട് അറ്റകുറ്റപ്പണിക്ക് നൽകിയ പണം സി.പി.എം നേതാക്കൾ കൈക്കലാക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ലോക്കൽ കമ്മിറ്റി സൈക്രട്ടറി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി താമസയോഗ്യമല്ലാത്ത വീട് വാർഡ് മെംബറുടെ ശ്രദ്ധയിൽപെട്ടപ്പോൾ അവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. നാട്ടുകാരുടെയും സർക്കാറിൻെറയും സഹായത്തോടെയാണ് പണികൾ ചെയ്തത്. പണികൾ നടത്തിയതിൻെറ മുഴുവൻ രേഖകളും കൈവശമുണ്ട്. ഇപ്പോൾ കബളിച്ചിച്ചെന്ന് പറയുന്നത് രാഷ്ട്രീയ പ്രേരിതമാണ്. കോൺഗ്രസ് -ബി.ജെ.പി പാർട്ടികളിൽപെട്ടവർ ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു. ഇതുസംബന്ധിച്ച് പാർട്ടിതലത്തിലും അന്വേഷണം നടത്തുമെന്ന് സെക്രട്ടറി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.പി. ഷിബു, ഏരിയ കമ്മിറ്റി അംഗം ബെന്നി ദേവസ്യ, ലോക്കൽ കമ്മിറ്റി അംഗം അബിദാ ഭായി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story