Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:29 AM IST Updated On
date_range 18 Jun 2022 5:29 AM ISTജനറൽ ആശുപത്രി ഒ.പി ടിക്കറ്റ് കൗണ്ടറിൽ വൻ തിരക്ക്
text_fieldsbookmark_border
പത്തനംതിട്ട: ജനറൽ ആശുപത്രി ഒ.പി ടിക്കറ്റ്കൗണ്ടർ വിഭാഗത്തിൽ നീണ്ട ക്യൂ രോഗികളെ വലയ്ക്കുന്നു. മണിക്കൂറോളം ക്യു നിന്നാൽ മാത്രമെ ടിക്കറ്റ് എടുക്കാൻ കഴിയുകയുള്ളു. വെള്ളിയാഴ്ച മണിക്കൂറോളം കാത്ത് നിന്നാണ് രോഗികൾ ടിക്കറ്റ് എടുത്തത്. ഓരോ ജീവനക്കാർ മാത്രമാണ് കൗണ്ടറിലുള്ളത്. ഇടയ്ക്ക് കമ്പ്യൂട്ടർ തകരാറും താമസം നേരിടുന്നതിന് പ്രധാന കാരണമാകുന്നു. കൂടുതൽ കൗണ്ടറുകൾ തുടങ്ങണമെന്ന് ആവശ്യമുയരുന്നതാണെങ്കിലും നടപ്പായിട്ടില്ല. ആശുപത്രി പ്രവർത്തനത്തിലെ പോരായ്മകളെ സംബന്ധിച്ച് നിരവധി പരാതികളാണ് നിത്യവും ഉയരുന്നത്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും പരാതിയുണ്ട്. photo...mail...... ജനറൽ ആശുപത്രി ഒ.പി ടിക്കറ്റ് കൗണ്ടറിലെ തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story