Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTഅപകടങ്ങൾക്കിടയാക്കി വാട്ടർ അതോറിറ്റിയുടെ റോഡ് കുത്തിപ്പൊളിക്കൽ
text_fieldsbookmark_border
മല്ലപ്പള്ളി: പൈപ്പ് പൊട്ടലിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് കുത്തിപ്പൊളിക്കൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. പൈപ്പ് ലൈനുകൾ നന്നാക്കുന്നതിനായി പൊളിക്കുന്ന ഭാഗത്തെ കുഴി നല്ലരീതിയിൽ മൂടാത്തത് പലയിടത്തും അപകടങ്ങൾക്ക് കാരണമായതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം മല്ലപ്പള്ളി-തിരുവല്ല റോഡിൽ മാർക്കറ്റിലേക്ക് കയറുന്ന ഭാഗത്ത് എടുത്ത കുഴിയിൽ നിരവധിപേരാണ് വീണത്. പ്രദേശവാസികൾ മണ്ണിട്ട് കുഴി മൂടിയെങ്കിലും മഴപെയ്തതോടെ മണ്ണ് ഒലിച്ചുപോയി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡുകളാണ് ഇങ്ങനെ വെട്ടിപ്പൊളിക്കുന്നത്. കോട്ടയം റോഡിന്‍റെ വശങ്ങളിൽ നിരവധി കുഴികളാണ് പൂർണമായും മൂടാത്ത നിലയിൽ കിടക്കുന്നത്. അപകടം നിത്യസംഭവമായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. : ഫോട്ടോ-- മല്ലപ്പള്ളി-തിരുവല്ല റോഡിൽ മാർക്കറ്റിന് സമീപം പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡ് കുത്തിപ്പൊളിച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
