Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTവായനദിനാഘോഷം: ജില്ലയില്‍ വിപുല പരിപാടികള്‍
text_fieldsbookmark_border
പത്തനംതിട്ട: ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകനായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായനദിനാഘോഷം 19ന് നടക്കും. 19 മുതല്‍ ജൂലൈ ഏഴുവരെ ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണമായും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ 19 മുതല്‍ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലതല വായനദിനാഘോഷം 20ന് രാവിലെ 10.30ന് അടൂര്‍ ഗവ. ബോയ്സ് ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്നതിന് എ.ഡി.എം ഇന്‍-ചാര്‍ജ് ജേക്കബ്. ടി. ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും വായനദിനാഘോഷം സംഘടിപ്പിക്കും. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്‍റെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍റെയും ആഭിമുഖ്യത്തില്‍ വായനാനുഭവക്കുറിപ്പ് ജില്ലതല മത്സരം സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ അക്ഷരമരം ഒരുക്കും. ഗ്രന്ഥശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് മെംബര്‍ഷിപ് നല്‍കുന്നതിന് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. 19ന് എല്ലാ ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലതല ഉദ്ഘാടനം, ലൈബ്രറികളില്‍ വായനവസന്തം പദ്ധതിയില്‍ ഉള്‍പ്പെട്ട വായനക്കൂട്ടങ്ങളുടെ രൂപവത്കരണത്തിന്റെ ഉദ്ഘാടനം എന്നിവയും നടത്തും. ജൂലൈ ഏഴിന് ഐ.വി. ദാസ് ജന്മദിനത്തില്‍ എല്ലാ ലൈബ്രറികളിലും പരിപാടി സംഘടിപ്പിക്കും. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അടുത്തുള്ള യു.പി സ്‌കൂളില്‍ എഴുത്തുപെട്ടിയുടെ ഉദ്ഘാടനം നടത്തും. വായന ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ല സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 17 സാക്ഷരതാ പഠനകേന്ദ്രങ്ങളില്‍ പ്രധാന കൃതികളുമായി ബന്ധപ്പെട്ട വായനമത്സരം നടത്തും. ജില്ല കുടുംബശ്രീ മിഷന്‍റെ ആഭിമുഖ്യത്തില്‍ അതത് പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ യൂനിറ്റുകളുടെ മേല്‍നോട്ടത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളില്‍ ക്വിസ് മത്സരം, വായന മത്സരം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി സി.കെ. നസീര്‍, കാന്‍ഫെഡ് ജില്ല പ്രസിഡന്‍റ് എസ്. അമീര്‍ജാന്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ല ഓഫിസര്‍ ടി.എസ്. സന്തോഷ് കുമാര്‍, സാക്ഷരതാമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.വി. അനില്‍, കുടുംബശ്രീ ജില്ല മിഷന്‍ ഡി.പി.എം പി.ആര്‍. അനുപ, നെഹ്റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റര്‍ പി. സന്ദീപ് കൃഷ്ണന്‍, ഐ.ടി മിഷന്‍ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. --------------------- പോസ്റ്റര്‍ പ്രദര്‍ശനം റാന്നി: വനിത ശിശുവികസന വകുപ്പ് ജില്ല ശിശുസംരക്ഷണ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണ ഭാഗമായി സര്‍ച് ഡ്രൈവ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനവും റാന്നി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. റാന്നി മേഖലയില്‍ സര്‍ച് ഡ്രൈവ് നടത്തുകയും കടകളില്‍ ബാലവേലക്കെതിരായ പോസ്റ്റര്‍ പതിപ്പിച്ച് അവബോധം നല്‍കുകയും ചെയ്തു. മെംബര്‍ ഗീതാ സുരേഷ്, അസി. ലേബര്‍ ഓഫിസര്‍ ഐ. രേഖ, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ നിത ദാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story