Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:32 AM IST Updated On
date_range 17 Jun 2022 5:32 AM ISTവീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsbookmark_border
കൊടുമൺ: റൂമറ്റോയ്ഡ് ആർത്രൈറ്റിസ്(ആമവാതം) രോഗം ബാധിച്ച . അങ്ങാടിക്കൽ വടക്ക് മുകളിലയ്യത്ത് തെക്കേതിൽ എസ്.സിന്ധുവിന് അസുഖം ബാധിച്ചിട്ട് ഏകദേശം ഒന്നര വർഷത്തോളമായി. നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശരീരമാസകലം വേദനയും നീരുമാണ്. പല സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രി ചെലവിനുള്ള പണം കണ്ടെത്തുന്നത്. ആശുപത്രിയിൽ കിടന്ന് ചികിത്സ നടത്തണമെന്നും കുത്തിവെപ്പ് നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഇതിനായി ലക്ഷങ്ങൾ ചെലവാകുന്നത് കാരണം ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥയാണ്. സിന്ധുവിന് രണ്ട് മക്കളാണുള്ളത്. ഇളയ കുട്ടിക്ക് ഒന്നര വയസ്സ് പ്രായമാണുള്ളത്. സിന്ധുവിന്‍റെ ചികിത്സക്കായി സഹായനിധി വാർഡിൽ രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് കൊടുമൺ ശാഖയിൽ സിന്ധുവിന്‍റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0927053000001698, ഐ.എഫ്.എസ്.സി കോഡ് : എസ്.ഐ.ബി.എൽ 0000927, ഫോൺ : 9526294882. photo.......സിന്ധു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
