Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ണുകടത്ത്; റോഡ്...

മണ്ണുകടത്ത്; റോഡ് ചളിക്കുളം

text_fields
bookmark_border
മണ്ണുകടത്ത്; റോഡ് ചളിക്കുളം
cancel
വടശ്ശേരിക്കര: ലക്ഷങ്ങൾ മുടക്കി ഉന്നതനിലവാരത്തിൽ നിർമിച്ച്​ ദിവസങ്ങൾ പിന്നിടും മുമ്പേ വടശ്ശേരിക്കര കിടങ്ങൂർമൂഴി ഐത്തല റോഡ് ചളിക്കുളമായി. സമീപ പ്രദേശത്തുനിന്നും ലോറിയിൽ മണ്ണുകടത്തിക്കൊണ്ടുപോകുന്നതാണ് കാൽനടയാത്ര പോലും ദുരിതമാക്കുന്ന രീതിയിൽ റോഡ് ചളിക്കുണ്ടാകാൻ കാരണം. കിടങ്ങൂർമൂഴിക്ക്​ സമീപം നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണെടുക്കുന്ന സ്ഥലത്തുനിന്നും ടിപ്പർ ലോറിയിൽ അളവിൽ കൂടുതൽ മണ്ണുകടത്തിക്കൊണ്ടുപോകുന്നുണ്ട്​. മഴക്കാലമായതിനാൽ മണ്ണുവീണ് റോഡിൽ പെട്ടെന്ന് ചളി രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്യും. നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇവിടെനിന്നും മണ്ണ് കടത്തിക്കൊണ്ടുപോകുന്നതെന്നും പരാതിയുണ്ട്. പടം:കിടങ്ങുർമൂഴി ഐത്തല റോഡിൽ മണ്ണുവീണ് ചളി പിടിച്ചുകിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story