Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബഫർസോൺ; എം.സി.വൈ.എം...

ബഫർസോൺ; എം.സി.വൈ.എം നിരാഹാരസമരം നാളെ

text_fields
bookmark_border
പത്തനംതിട്ട: ബഫർസോൺ കരിനിയമങ്ങൾ മലയോര ജില്ലയായ പത്തനംതിട്ടയിലെ ജനങ്ങളിൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ ഭീതിയോടെയാണ്​ നോക്കിക്കാണുന്നതെന്ന്​ എം.സി.വൈ.എം പത്തനംതിട്ട രൂപത ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, പെരുനാട്, അരുവപ്പുലം പഞ്ചായത്തുകളിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ്​ ബഫർസോൺ വിധി. കോടതിവിധി പുനഃപരിശോധിക്കണമെന്ന് ​ആവശ്യപ്പെട്ട്​ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപത എം.സി.വൈ.എം നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ കലക്​ടറേറ്റ്​ പടിക്കൽ നിരാഹാരസമരം നടത്തും. രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ബിഷപ് എമരിത്തൂസ് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട്​ സെൻട്രൽ ജങ്​​ഷനിൽ സമാപന സമ്മേളനം ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസ്​ മെത്രാപ്പോലീത്ത ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ രൂപത പ്രസിഡന്‍റ്​​ അജേഷ്​ എം.തോമസ്​, വികാരി ജനറാൽ ഫാ. ഷാജി തോമസ് മാണികുളം​, ​പ്രൊക്യുറേറ്റർ ഫാ. ജിൻസ്​ മേപ്പുറത്ത്​, ​രൂപത ഡയറക്ടർ ഫാ. ജോബ്​ പതാലിൽ, സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story