Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതടി ലോറി ചരിഞ്ഞ്​...

തടി ലോറി ചരിഞ്ഞ്​ ഗതാഗത തടസ്സം

text_fields
bookmark_border
തടി ലോറി ചരിഞ്ഞ്​ ഗതാഗത തടസ്സം
cancel
തടിലോറി ചരിഞ്ഞ്​ ഗതാഗത തടസ്സം കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എടുത്ത് മാറ്റിയ മണ്ണിൽ തടി ലോറിയുടെ ടയർ പുതഞ്ഞ് ലോറി ഒരു വശത്തേക്ക് ചരിഞ്ഞു. പുനലൂർ- മൂവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോന്നി ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക്‌ പാഴ് തടികൾ കയറ്റിയ നാഷനൽ പെർമിറ്റ് ലോറിയുടെ ടയറുകൾ മണ്ണിൽ പുതഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. മുറിഞ്ഞകല്ല് ഗുരുമന്ദിരത്തിന് സമീപം കഴിഞ്ഞ ദിവസം പുലർച്ച ആയിരുന്നു സംഭവം. ലോറി ചരിഞ്ഞത് മൂലം ലോഡ് കെട്ടി മുറുക്കിയിരുന്ന വടം പൊട്ടി തടികൾ റോഡിലേക്ക് തെറിച്ച് വീണു. ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ മുറിഞ്ഞകല്ല് അതിരുങ്കൽ ഇഞ്ചപ്പാറ വഴി തിരിച്ച് വിട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story