Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:28 AM IST Updated On
date_range 17 Jun 2022 5:28 AM ISTകെ.എസ്.യു കലക്ടറേറ്റ് മാർച്ചിൽ സംഘർഷം
text_fieldsbookmark_border
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അബാൻ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കലക്ടറേറ്റിന് മുന്നിലെത്തിയതോടെ പ്രവർത്തകർ പൊലീസിന്‍റെ ബാരിക്കേഡ് മറിച്ചിട്ടു. അടുത്ത ബാരിക്കേഡിന്‍റെ മുകളിൽ കയറിയും പ്രവർത്തകർ പൊലീസിനെ വെല്ലുവിളിച്ചു. സാഹചര്യം വഷളായതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി. ഇതിന് ശേഷവും കലക്ടറേറ്റിന് പുറത്തേക്കുള്ള വഴിയിലൂടെ തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു ജില്ല പ്രസിഡന്‍റ് അൻസർ മുഹമ്മദിനെ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസുമായി ഏറെനേരം ഉന്തുംതള്ളുമുണ്ടാക്കി പ്രകടനമായി സെൻട്രൽ ജങ്ഷനിലേക്ക് നീങ്ങി. ഇവിടെ പൊലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ച പ്രവർത്തകരെ ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് നീക്കി. കലക്ടറേറ്റിന് മുന്നിൽ നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. അൻസർ മുഹമ്മദ് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല സംസാരിച്ചു. Pholi '''' Mail... കെ.എസ്.യു നടത്തിയ കലക്ടറേറ്റ് മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story