Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:29 AM IST Updated On
date_range 16 Jun 2022 5:29 AM ISTനൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
text_fieldsbookmark_border
റാന്നി: വീണ്ടും നൂറ് ശതമാനം വിജയം കൈപ്പിടിയിലാക്കി ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ 12ാം തവണയാണ് നൂറ് ശതമാനം വിജയം ഈ സ്കൂൾ കരസ്ഥമാക്കിയത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന്‍റെ ഈ നേട്ടത്തിൽ കുട്ടികളും അധ്യാപകരും പി.ടി.എയും ഒരുപോലെ ആഹ്ലാദിക്കുകയാണ്. സ്പെഷൽ ക്ലാസെടുത്തും അധികസമയം നീക്കിവെച്ചുമാണ് അധ്യാപകർ കുട്ടികളെ പരീക്ഷക്കായി തയാറാക്കിയത്. ഓണ്‍ലൈനില്‍ അധ്യാപകര്‍ നോട്ടുകള്‍ തയാറാക്കി നല്‍കിയും സംശയങ്ങള്‍ തീര്‍ത്തുമാണ് മുന്നോട്ടുപോയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുന്ന സ്കൂളിന്‍റെ ഈ നേട്ടത്തിന് സർക്കാറും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇപ്പോൾ സ്കൂളിനെ ഉന്നത നിലവാരത്തിലാക്കുന്നതിന്‍റെ ഭാഗമായി മൂന്നു നിലകളിലായി ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ നിർമാണം പൂര്‍ത്തിയായി. വൈദ്യുതി കൂടി ലഭ്യമായാൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ കഴിയും. നൂറ് ശതമാനം വിജയം തുടർച്ചയായ 12ാം തവണയുമെന്നത് താലൂക്കിൽതന്നെ മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ്. ptl rni _1 sslc edamuri ഫോട്ടോ: നൂറുശതമാനം വിജയം കൈവരിച്ച ഇടമുറി ഗവ. സ്കൂൾ വിദ്യാർഥികൾ അധ്യാപകരോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
