Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:29 AM IST Updated On
date_range 16 Jun 2022 5:29 AM ISTകൃഷിയിലൂടെ ആരോഗ്യം സാധ്യമാക്കണം -ചിറ്റയം ഗോപകുമാർ
text_fieldsbookmark_border
പന്തളം: മനുഷ്യന്റെ ആയുസ്സും ആരോഗ്യവും സംരക്ഷിക്കാൻ കഴിയുന്ന തലത്തിലേക്ക് കാർഷികമേഖല വളരണമെന്നും സ്വയംപര്യാപ്തത കൈവരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പന്തളം നഗരസഭതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമതി അധ്യക്ഷരായ ബെന്നി മാത്യു, കെ. സീന, രാധ വിജയകുമാർ, നഗരസഭ കൗൺസിലർമാരായ വി. ശോഭനാകുമാരി, ടി.കെ. സതി, ഷെഫിൻ റെജീബ് ഖാൻ, പി.കെ. പുഷ്പലത, സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, ആത്മ ജോയന്റ് ഡയറക്ടർ സാറ ടി. ജോൺ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ജയപ്രകാശ്, മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എസ്. പുഷ്പ, കൃഷി ഓഫിസർ സൗമ്യ ശേഖർ, സി.ഡി.എസ് ചെയർപേഴ്സൻ രാജലക്ഷ്മി, മുണ്ടയ്ക്കൽ ശ്രീകുമാർ, കെ.സി. സരസൻ, സുദർശൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പന്തളം നഗരസഭതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
