Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:29 AM IST Updated On
date_range 16 Jun 2022 5:29 AM ISTവിജയക്കുതിപ്പിൽ കോന്നിയിലെ സ്കൂളുകൾ
text_fieldsbookmark_border
കോന്നി: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ കോന്നിയിലെ മലയോര മേഖലയിൽ പിന്നാക്കം നിന്നിരുന്ന സർക്കാർ സ്‌കൂളുകൾ മികച്ച വിജയം കൈവരിച്ചു. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ആരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാതോട് ഗവ. ഹൈസ്‌കൂളിൽ 100 ശതമാനം വിജയം കരസ്ഥമാക്കി. ഏഴ് വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഏഴുപേരും വിജയിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി 100 ശതമാനം വിജയം കൊക്കാതോട് ഗവ. ഹൈസ്‌കൂൾ കൈവരിക്കുന്നുണ്ട്. എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളും 100 ശതമാനം വിജയം നേടി. 13കുട്ടികളാണ് പരീക്ഷ എഴുതിയത്. 2008 മുതൽ സ്കൂൾ 100 ശതമാനം വിജയം കൈവരിക്കുന്നുണ്ട്. തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 99 ശതമാനം വിജയം നേടി. 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 17പേർ വിജയിച്ചു. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 98.89 ശതമാനം വിജയം നേടി. 180 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 178 വിദ്യാർഥികൾ വിജയിച്ചു. 21പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 95ശതമാനം വിജയം നേടി. 156 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 147 പേർ വിജയിച്ചു. 18പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കൂടൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 100 ശതമാനം വിജയം നേടി. 71 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ആറുപേർ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 99.62 ശതമാനം വിജയം നേടി. 25പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഐരവൻ പി.എസ്.വി.പി.എം.എച്ച്.എസ്.എസിൽ 100 ശതമാനം വിജയംനേടി. 91പേർ പരീക്ഷ എഴുതിയതിൽ 26പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തണ്ണിതോട് സെന്‍റ് ബനഡിക് സ്കൂളും 100 ശതമാനം വിജയംനേടി. 110പേർ പരീക്ഷ എഴുതിയതിൽ എട്ടുപേർ മുഴുവൻ വിഷങ്ങൾക്കും എ പ്ലസ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story