Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:45 AM IST Updated On
date_range 15 Jun 2022 5:45 AM ISTരക്തദാന ദിനം; ബോധവത്കരണ റാലി നടത്തി
text_fieldsbookmark_border
പത്തനംതിട്ട: രക്തദാന പ്രക്രിയയില്‍ വിദ്യാർഥികള്‍ സാരഥികളാവണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ഡി.സി വളന്‍റിയേഴ്‌സും മലയാലപ്പുഴ മുസലിയാര്‍ കോളജിലെ എൻ.എസ്.എസ് പ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അവർ. ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. രചന ചിദംബരം, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, മുസലിയാര്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ് പ്രോഗ്രം ഓഫിസര്‍ ബി. പ്രമോദ്, എന്‍.എസ്.എസ് യൂനിറ്റ് വളന്‍റിയര്‍ സെക്രട്ടറിമാരായ അപ്‌സര ആനന്ദ്, ബിബിന്‍ വര്‍ഗീസ്, ഡിസി വളന്‍റിയേഴ്‌സായ സിയാദ് എ.കരീം, ഗൗതം കൃഷ്ണ, ആതിര അനില്‍, നിരഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവത്കരണ ദിനാചരണം ഇന്ന് പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണദിനം ബുധനാഴ്ച പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ല സാമൂഹിക നീതി ഓഫിസര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ മുഖ്യാതിഥിയായിരിക്കും. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ് പത്തനംതിട്ട: ജനറല്‍ അശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താൽക്കാലികമായി ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 35 വയസ്സ്. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21ന് ആശുപത്രി സൂപ്രണ്ടിന്‍റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story