Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

'അക്കുത്തിക്കുത്താനവരമ്പേ' പരിസ്ഥിതി വാരാചരണം സമാപിച്ചു

text_fields
bookmark_border
അക്കുത്തിക്കുത്താനവരമ്പേ  പരിസ്ഥിതി വാരാചരണം സമാപിച്ചു
cancel
പത്തനംതിട്ട: പൂതങ്കര ജി.പി.എം യു.പി സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ ഓയിസ്ക ഇന്‍റർനാഷനൽ ചെങ്ങന്നൂർ ചാപ്റ്ററിന്‍റെ സഹകരണത്തോടെ പരിസ്ഥിതി വാരാചരണം നടത്തി. 'അക്കുത്തിക്കുത്താനവരമ്പേ' പേരിട്ട ആചരണത്തിന്‍റെ ഭാഗമായി വിവിധതരം അവബോധ പരിപാടികൾ നടത്തി. സ്കൂൾ ഹെഡ്‌മിസ്ട്രസ് ആർ. രാജലക്ഷ്മി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്ലാവില തൊപ്പികൾ അണിയിച്ചാണ് വിശിഷ്ട അതിഥികളെ സ്വാഗതംചെയ്തത്. വനമിത്ര അവാർഡ് ജേതാവും ഓയിസ്ക ചെങ്ങന്നൂർ ചാപ്റ്റർ പ്രസിഡന്‍റുമായ ഡോ. ആർ. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സാമൂഹിക ശാസ്ത്രക്ലബ് കൺവീനർ ജി. രാജീവ്‌ മുഖ്യപ്രഭാഷണം നടത്തി. രാജലക്ഷ്മിയുടെ നേതൃത്വത്തിൽ അധ്യാപികമാർ നടത്തിയ 'അക്കുത്തിക്കുത്താനവരമ്പേ' എന്ന നാടൻ കൗതുകമായി. പ്രകൃതിസൗഹൃദ പാത്രങ്ങളും മറ്റും നിർമിക്കുന്നതിൽ അടയ്ക്ക മരത്തിന്‍റെ പാളയുടെ പ്രാധാന്യം കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി പാളവണ്ടി യാത്രയും നടത്തി. കുട്ടികൾ ഭൂമിയെ കൂടുതൽ അനുഭവിച്ചറിയാൻ സ്കൂൾ മുറ്റത്തുകൂടി നഗ്നപാദരായി നടന്നു. സ്കൂൾ മുറ്റത്തെ പുൽത്തകിടിയിൽ കിടന്ന് ആകാശം കൺ കുളിർക്കെ കണ്ടശേഷം സ്കൂൾ മൈതാനത്ത് കുളമാവ്, ചെമ്പകം എന്നീ വൃക്ഷങ്ങളുടെ തൈകൾ നട്ടു. കൊച്ചുകൂട്ടുകാർക്ക് വാഴക്കൂമ്പിലെ തേൻ നുകരാനും അവസരം നൽകി. കുട്ടികൾക്കായി പോസ്റ്റർ രചന, കവിത രചന, ചിത്രരചന എന്നിവയിൽ മത്സരങ്ങളും നടത്തി. സമാപനദിവസം കുട്ടികൾ അധ്യാപകരോടൊപ്പം സ്കൂളിന്‍റെ പരിസരത്തുള്ള കാവ്​ സന്ദർശിച്ചു. സമാപന സമ്മേളനത്തിൽ ജില്ല സാമൂഹിക ശാസ്ത്ര ക്ലബ്‌ സെക്രട്ടറി സുനിൽകുമാർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story