Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ പ്രതിഷേധ...

കോന്നിയിൽ പ്രതിഷേധ മാർച്ചും യോഗവും

text_fields
bookmark_border
കോന്നിയിൽ പ്രതിഷേധ മാർച്ചും യോഗവും
cancel
കോന്നി: സി.പി.എം നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനുനേരെ നടന്ന ആക്രമണത്തിലും കോന്നിയിൽ യൂത്ത് കോൺഗ്രസ്​, ഐ.എൻ.ടി.യു.സി കൊടിമരങ്ങൾ നശിപ്പിച്ചതിലും പ്രതിഷേധിച്ച്​ കോന്നിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ റോജി എബ്രഹാം അധ്യക്ഷതവഹിച്ചു. റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ചിറ്റൂർ ശങ്കർ, എസ്. സന്തോഷ്​കുമാർ, ജി. ശ്രീകുമാർ, സിറാജുദ്ദീൻ, ദീനാമ്മ റോയ്, സുലേഖ വി.നായർ, പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, ശ്യാം എസ്.കോന്നി, ഇവാൻ വകയാർ, മോഹൻകുമാർ, പി.എച്ച്. ഫൈസൽ, പി.വി. ജോസഫ്, തോമസ് കാലായിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story