Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:40 AM IST Updated On
date_range 15 Jun 2022 5:40 AM ISTപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsbookmark_border
തിരുവല്ല: കൃഷിഭവൻ കെട്ടിട നിർമാണത്തിൽ അഴിമതി ആരോപിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നിരണം . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ടി. ബിനീഷ് കുമാർ, സാറാമ്മ വർഗീസ്, ഷൈനി ബിജു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി. മോഹനൻ, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി വിപിൻ, മേഖല കമ്മിറ്റി അംഗങ്ങളായ വിവേക്, അനീഷ്. സുബിൻ, സബി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ കവിരാജിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് ഉപരോധം അവസാനിച്ചത്. രക്തദാന ദിനാചരണം മല്ലപ്പള്ളി: മല്ലപ്പള്ളി നിർമൽ ജ്യോതി പബ്ലിക് സ്കൂൾ ആന്‍ഡ് ജൂനിയർ കോളജിൽ ലോക രക്തദാന ദിനാചരണം നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഡയറക്ടർ നിർമലദേവി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയശ്രീ ജി. നായർ രക്തദാനത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. അധ്യാപകരായ അജിത.പി, ബിന്ദുമോൾ, അനിതകുമാരി, രാജലക്ഷ്മി, എസ്. സ്മിത എന്നിവർ നേതൃത്വം നൽകി. ആം ആദ്മി പാർട്ടി പ്രകടനം നടത്തി തിരുവല്ല: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ പ്രകടനവും യോഗവും നടത്തി. യോഗം ജില്ല കൺവീനർ ഡോ.എം.വി. കുര്യച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജിബിൻ ജി. ബ്ലസൻ, നേതാക്കളായ നെൽസൺ മാത്യു, കെ.കെ. വത്സമ്മ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story