Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ണാറക്കുളഞ്ഞി-പമ്പ...

മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് സഞ്ചാരയോഗ്യമാക്കണം -എം.എൽ.എ

text_fields
bookmark_border
റാന്നി: മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് ശബരിമല സീസണിന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് ദേശീയപാത വിഭാഗത്തോട് പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ നടന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ആവശ്യം മു​ന്നോട്ടുവെച്ചത്. റോഡിന് കുറുകെ പുതിയ മൂന്ന്​ കലുങ്കുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 46 കോടിയാണ് റോഡ് നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. റാന്നി താലൂക്ക് ആശുപത്രിക്ക്​ പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുക്കാൻ നിശ്ചയിച്ച 51സൻെറ് സ്ഥലം ഏറ്റെടുത്ത് ആശുപത്രിയുടെ നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ എം.എൽ.എ നിർദേശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചെത്തോംകര തോട്ടിലെ മണ്ണ് നീക്കി തോടിന് വീതി വർധിപ്പിക്കാൻ നടപടി ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ചെറുകോൽപ്പുഴ-റാന്നി റോഡ് വീണ്ടും ട്രാഫിക് പഠനം നടത്തി റിപ്പോർട്ട് കൊടുത്തിരിക്കുകയാണ്. റാന്നി പുതിയ പാലത്തിന്‍റെ നിർമാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവേ റാന്നി വില്ലേജിൽ ഏകദേശം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇനി അങ്ങാടി വില്ലേജിലെ സർവേ നടപടിയാണ് ആരംഭിക്കാനുള്ളത്. റാന്നി മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫിസുകൾക്ക് അനുസൃതമായി കെട്ടിടത്തിന്‍റെ മുറികൾ തിരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. മാടമൺ ഗവ. സ്കൂളിലെ കെട്ടിടത്തിന്‍റെ താഴത്തെ നില നിർമാണം പൂർത്തിയാക്കി. കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്‍റെ നിർമാണം കരാറായി. ഇട്ടിയപ്പാറ ശബരിമല പിൽഗ്രിം സൻെറർ, അയിരൂർ പഞ്ചായത്ത് കെട്ടിടം, ജില്ല ആയുർവേദ ആശുപത്രി കെട്ടിടം എന്നിവയുടെ നിർമാണ നടപടി യോഗം വിലയിരുത്തി. റാന്നി ഔട്ടർ റിങ്​ റോഡ്, വെണ്ണിക്കുളം-റാന്നി എന്നീ റോഡുകളുടെ നിർമാണം മുടങ്ങിയതുമായി ബന്ധപ്പെട്ട കരാറുകാർക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story